ബിഡിജെഎസ് ബന്ധം ഉപേക്ഷിച്ചു: മുന്നാക്ക സമുദായ മുന്നണി

തിരുവനന്തപുരം: ബിഡിജെഎസുമായുള്ള ബന്ധം ഉപേക്ഷിച്ചതായി മുന്നാക്ക സമുദായ സംരക്ഷണ മുന്നണി സംസ്ഥാന പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ പോറ്റി.
അവസരവാദ രാഷ്ട്രീയമാണ് ബിഡിജെഎസിന്റേത്. രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം ബിഡിജെഎസ് പല രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അത് മുന്നാക്ക സമുദായാംഗങ്ങളുടെ അഭിമാനത്തിന് ക്ഷതം വരുത്തി. ഈ സാഹചര്യത്തില്‍ അവസരവാദ നിലപാടെടുക്കുന്ന പാര്‍ട്ടിയുമായി കൂട്ടുകെട്ട് വേണ്ടെന്ന് തീരുമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്നാക്കക്കാര്‍ക്കുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ സ്മരണീയമാണ്. എങ്കിലും ഒട്ടേറെ കാര്യങ്ങള്‍ സമുദായത്തിന് ഇനിയും കിട്ടാനുണ്ട്. ഇക്കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നും ഇക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it