ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് എതിരായ പരാതി പോലിസ് അവഗണിച്ചു

പെരുമ്പാവൂര്‍: ആലുവ മൂന്നാര്‍ സംസ്ഥാന പാതയിലെ പോഞ്ഞാശ്ശേരിയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തിയതു സംബന്ധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റെ് പി എം വേലായുധനെതിരേ നാട്ടുകാര്‍ സമര്‍പ്പിച്ച പരാതി പോലിസ് അവഗണിച്ചു. നിസ്സാരമായ വാഹനാപകടത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കണം എന്നു വാശിപിടിച്ചാണു വേലായുധന്‍ കാറ് റോഡിന് നടുവില്‍ നിര്‍ത്തി ഗതാഗതതടസ്സം സൃഷ്ടിച്ചത്.
തുടര്‍ന്ന് മൂന്നാറിനെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ എ എം റോഡില്‍ വലിയ ഗതാഗത സ്തംഭനം നേരിട്ടിരുന്നു. വിദേശികളടക്കം വഴിയില്‍ കുരുങ്ങുകയും ചെയ്തു. എറണാകുളത്തുള്ള ആശുപത്രികളിലേക്കു രോഗികളെയും കൊണ്ടു പോ വുന്ന ആംബുലന്‍സുകളും ബ്ലോക്കില്‍ പെട്ടതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ നാട്ടുകാരെ അസഭ്യം പറഞ്ഞ വേലായുധന്‍ റോഡില്‍ നിന്ന് വാഹനം നീക്കാന്‍ കൂട്ടാക്കിയില്ല. ഒന്നര മണിക്കൂറിനു ശേഷം പെരുമ്പാവൂരില്‍ നിന്നെത്തിയ പോലിസ് സംഘം നടപടിയെടുക്കുന്നതിനു പകരം വേലായുധനെ അനുനയിപ്പിക്കാന്‍ തുനിഞ്ഞതും നാട്ടുകാരുടെ രോഷത്തിന് ഇടയാക്കി.
ഇതിനിടെ നാട്ടുകാരായ ചില യുവാക്കള്‍ സംഭവം ചിത്രീകരിച്ച് നവ മാധ്യമങ്ങളിലിട്ട വീഡിയോ വൈറലായി. തുടര്‍ന്നു നവമാധ്യമങ്ങളില്‍ ബിജെപിക്കെതിരേ ശ
ക്തമായ വികാരം രൂപംകൊള്ളുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണു വേലായുധന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഒന്നിലധികം തവണ സമാന സംഭവം ആവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങളുടെയും ദലിത് കോണ്‍ഗ്രസ് നേതാവ് കുമാരന്റെയും നേതൃത്വത്തില്‍ 500ലധികം പ്രദേശവാസികളുടെ ഒപ്പുകള്‍ ശേഖരിച്ച് നാട്ടുകാര്‍ വേലായുധനെതിരേ മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവര്‍ക്കു പരാതി നല്‍കി. എന്നാല്‍ ജനങ്ങളുടെ പരാതിയില്‍ വേലായുധനെതിരേ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണു വിവരാവകാശ പ്രവര്‍ത്തകന്‍ ചാലക്കല്‍ ശിഹാബുദ്ദീന്‍ നല്‍കിയ ചോദ്യത്തിന് പോലിസ് നല്‍കിയ മറുപടി.
Next Story

RELATED STORIES

Share it