ബിജെപി ഭരണം അരാജകത്വം സൃഷ്ടിച്ചു: ആര്‍ ബി ശ്രീകുമാര്‍

കാസര്‍കോട്്: കേന്ദ്രത്തിലെ ബിജെപി ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചതായി മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണ്. വര്‍ഗീയഫാഷിസം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.
കേരളത്തില്‍ സിപിഎമ്മിന്റേതു സെല്‍ ഭരണമാണ്. കേരളത്തില്‍ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും കൊലപാതക രാഷ്ട്രീയം ഏറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാവുന്നുണ്ട്. കേരളത്തിലെ ക്രമസമാധാന ചുമതല തനിക്ക് നല്‍കിയാല്‍ ഒരു മാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാടിനെ സമാധാനത്തിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നു കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.റിയാസ് മൗലവി ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രഭാഷണം നടത്താനാണ് ശ്രീകുമാര്‍ ജില്ലയിലെത്തിയത്.
Next Story

RELATED STORIES

Share it