kannur local

ബിജെപി പ്രവര്‍ത്തകന്റെ വീടിനു സമീപം സ്‌ഫോടനം



കൂത്തുപറമ്പ്: ബോംബ് നിര്‍മാണത്തിനിടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിനു സമീപം സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിനു സമീപത്തെ ഷെഡ് തകര്‍ന്നു. ആയിത്തറ മമ്പറത്തെ വളയങ്ങാടന്‍ രഘുവിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. എന്നാല്‍, ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ ടി വി പ്രതീഷ്, എസ്‌ഐ കെ വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസും കണ്ണൂരില്‍നിന്ന് ബോംബ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും സ്ഥലം മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച് വൃത്തികേടാക്കിയതായും പോലിസ് പറഞ്ഞു. പരിശോധനയില്‍ വീടിന് സമീപത്തുനിന്നും അരക്കിലോ വെടിമരുന്ന് കണ്ടെടുത്തു.
Next Story

RELATED STORIES

Share it