kozhikode local

ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീ വച്ചു നശിപ്പിച്ചു

വടകര: സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന തോടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തി നശിപ്പിച്ചു. തോടന്നൂര്‍ തയ്യിട മീത്തല്‍ ശ്രീനാഥിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 18 ഡി 9479 ഹീറോ ബൈക്കാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തീ ഉയരുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it