Flash News

ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ട് പിടിച്ച സംഭവം ഡിവൈഎസ് പി അന്വേഷിക്കും: പ്രതി റിമാന്‍ഡില്‍

ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ട്  പിടിച്ച  സംഭവം ഡിവൈഎസ് പി  അന്വേഷിക്കും:  പ്രതി റിമാന്‍ഡില്‍
X


കൊടുങ്ങല്ലൂര്‍: ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയ കേസ് ഡിവൈഎസ്പി എസ്  അമ്മിണിക്കുട്ടന്‍ അന്വേഷിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഡിസിബിസി ഡിവൈഎസ്പിയാണ് അദ്ദേഹം. കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാര്‍, ഇരിങ്ങാലക്കുട സിഐ സുരേഷ്‌കുമാര്‍ എസ് ഐമാരായ മനു വി നായര്‍ കെ ജെ ജിനേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടാവും. ബിജെപി നേതാവും ഒബിസി മോര്‍ച്ച കൈപമംഗലം മണ്ഡലം സെക്രട്ടറിയുമായ രാജീവ് എറാശ്ശേരിയുടെ ശ്രീനാരായണപുരം അഞ്ചാം പരത്തിയിലുള്ള വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ മതിലകം പോലിസ് കള്ളനോട്ടുകളും നോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളുമടക്കം രാജീവിന്റെ സഹോദരന്‍ രാഗേഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി പറഞ്ഞു. അതേസമയം കേസില്‍ രാജീവിന്റെ പങ്കും അന്വേഷിക്കും. പ്രഥമദൃഷ്ട്യാ രാജീവനും കൃത്യത്തില്‍  പങ്കാളിയാണ് എന്നാണ് പോലിസ് നിഗമനം. ഇന്നലെ റെയ്ഡ് നടക്കുമ്പോള്‍ തിരുവനന്തപുരത്തുണ്ടായിരുന്ന രാജീവന്‍ അവിടെ നിന്നും മുങ്ങിയതായാണ് സൂചന.പൊരി ബസാറിലെ പെട്രോള്‍ പമ്പില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ടായിരത്തിന്റെ വ്യാജ നോട്ട് നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചത് രാജീവാണ് എന്നത് കേസില്‍ ഇയാള്‍ക്കും പങ്കുണ്ട് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തില്‍ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു. സംസ്ഥാന ബിജെപിയിലെ ഉന്നതരായ നേതാക്കളുമായി എറാശ്ശേരി സഹോദരങ്ങള്‍ക്ക് അടുത്ത  ബന്ധം നിലവിലുണ്ട്. ഈ ബന്ധം  നോട്ടുകളുടെ വിപണനത്തിനും ഉപയോഗപ്പെടുത്തിയതായാണ് സൂചനകള്‍. നേതാക്കള്‍ക്ക് നേരിട്ടോ പരോക്ഷമായോ ഇതില്‍ ബന്ധമുണ്ടോ എന്നും അന്വേഷണ വിഷയമാവും.
Next Story

RELATED STORIES

Share it