malappuram local

ബിജെപി നേതാവിന്റെ അതിക്രമം: ഇടത് വലത് മുന്നണികള്‍ മൗനം വെടിയണം



ചങ്ങരംകുളം: വിധവയും, നിര്‍ധനയുമായ കുടുംബശ്രീ അംഗം തുടങ്ങുന്ന സ്ഥാപനം തകര്‍ത്ത ബിജെപി നേതാവിനെതിരെ ഇടതുവലതു മുന്നണികള്‍ മൗനം പാലിക്കുകയാണെന്ന് എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഉപജീവനത്തിനായാണ് പണം വായ്പയെടുത്ത് കഞ്ഞിക്കട തുടങ്ങാന്‍ അമ്മിണി പഞ്ചായത്ത് അധീനതയിലുള്ള റൂം വാടകക്ക് എടുത്തത്.എന്നാല്‍ സ്ഥാപനത്തിന് മുന്‍വശത്ത് കെട്ടിയ കല്‍പ്പടവുകള്‍ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി നേതാവായ രജിതന്‍ തകര്‍ത്തിട്ടും, പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫും, പ്രതിപക്ഷമായ എല്‍ഡിഎഫും ശക്തമായ ഇടപെടല്‍ നടത്താത്തത് പ്രതിഷേധാര്‍ഹമാണ്. കയ്യൂക്കും, ഗുണ്ടായിസവും പാവപ്പെട്ട സ്ത്രീകളുടെ നേരെയെടുത്താല്‍ പ്രതിഷേധിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.റഷീദ് പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു.അശ്‌റഫ് പാവിട്ട പുറം, സൈനുദ്ദീന്‍ കോക്കൂര്‍,ഇബ്രാഹീം, മാനു മാന്തടം സംസാരിച്ചു.
Next Story

RELATED STORIES

Share it