palakkad local

ബിജെപി നേതാവിനെതിരായ അഴിമതി ക്കേസ്‌ : വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്



പാലക്കാട്: ബിജെപി സംസ്ഥാന നേതാവും കൗണ്‍സിലറുമായ ശിവരാജനെതിരേ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച അഴിമതി ആരോപണം ഭീഷണിയും സമ്മര്‍ദ്ദവും ഭയന്ന് സെക്രട്ടറി നിഷേധിക്കാന്‍ നിര്‍ബന്ധിതനായ സഹചര്യത്തെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശിവരാജന്റെ 10വര്‍ഷത്തെ സാമ്പത്തിക പുരോഗതിയും സാമ്പത്തിക ഉറവിടവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആരോപണ വിധേയനായ ശിവരാജനെ സംരക്ഷിക്കുന്ന ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നഗരസഭാ കവാടത്തില്‍ സൗത്ത് സി ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞു. നഗരസഭാ കോണ്‍ഗ്രസ് കക്ഷി നേതാവു കെ ഭവദാസ് ഉദ്ഘാടനം ചെയ്തു. ബോബന്‍ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. അനില്‍ ബാലന്‍, ഹരിദാസ് മച്ചിങ്ങല്‍, പ്രശോഭ് എം, രാജേഷ് കെ, ദിലീപ് മാത്തൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it