thrissur local

ബിജെപി കൗണ്‍സിലറുടെ ഒത്താശയോടെ വീടുനിര്‍മാണ ആനുകൂല്യത്തിനു വ്യാജരേഖ

കുന്നംകുളം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടിനു അംഗീകാരം ലഭിക്കാന്‍ ഗുണഭോക്താവ് നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖയുണ്ടാക്കി നല്‍കിയതായി നഗരസഭ കണ്ടെത്തി. ബിജെപി കൗണ്‍സിലറുടെ ഒത്താശപ്രകാരം വീടിന്റെ പ്ലാന്‍ തയാറാക്കിയ ലൈസന്‍സിയുടെ അറിവോടെയാണ് വ്യാജരേഖയുണ്ടാക്കി സമര്‍പ്പിച്ചിട്ടുള്ളത്. അവസാന ഗഡു ലഭിക്കാന്‍ വീടു പൂര്‍ത്തീകരണം നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷയോടപ്പം സമര്‍പ്പിച്ച പ്ലാനും മുമ്പ് സമര്‍പ്പിച്ച പ്ലാനും തമ്മില്‍ നഗരസഭ എന്‍ജിനീയര്‍ വിഭാഗം ഓവര്‍സിയര്‍ ഒത്തുനോക്കിയപ്പോഴാണ് പ്ലാനിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയത്.
നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖയുണ്ടാക്കിയ ലൈസന്‍സിക്കും കൂട്ടുനിന്ന ഗുണഭോക്താവിനും നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഗുണഭോക്താവായ ചിറ്റഞ്ഞൂര്‍ സ്വദേശിനി ഉഷ രവിക്കും വീടിന്റെ സ്‌കെച്ചും പ്ലാനും തയാറാക്കിയ ലൈസന്‍സി കാണിയാമ്പാല്‍ സ്വദേശി കിഷോറിനുമാണ് നഗരസഭ സെക്രട്ടറി കെ കെ മനോജ് വിശദീകരണ നോട്ടീപരമാവധി 60 മീറ്റര്‍ സ്‌ക്വയറാണ് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ഉഷ രവി സമര്‍പ്പിച്ച വീടിന്റെ പ്ലാനില്‍ 61.96 ആണ് രേഖപ്പെടുത്തിയിരുന്നത്. എന്‍ജിനീയര്‍ വിഭാഗം കെട്ടിട അനുമതി നല്‍കിയെങ്കിലും പിഎംഎവൈ ഈ പ്ലാന്‍ 60 മീറ്റര്‍ സ്‌ക്വയറിനേക്കാള്‍ കൂടുതലായതുകാരണം അംഗീകരിച്ചില്ല. ഈ പ്ലാനിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ സ്‌ക്വയര്‍ മീറ്റര്‍ എഴുതിയ ഭാഗം വൈറ്റ്‌നര്‍ ഉപയോഗിച്ച് കളഞ്ഞ് അവിടെ 59.19 എന്നാക്കി അച്ചടിച്ച് എന്‍ജിനീയര്‍ വിഭാഗത്തെ കാണിക്കാതെ നേരിട്ട് പിഎംഎവൈ സെക്ഷനിലേക്ക് നല്‍കി. മൂന്നു ഗഡുക്കള്‍ ഇവര്‍ നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് വീടു നിര്‍മാണത്തിന് വാങ്ങിയിരുന്നു.
വീടു നിര്‍മാണം പൂര്‍ത്തീകരിച്ച് അവസാനഗഡു സംഖ്യ ലഭിക്കാനായി എന്‍ജിനീയര്‍ വിഭാഗത്തെ സമീപിച്ചപ്പോഴാണ് വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയത്. എന്‍ജിനിയര്‍ വിഭാഗം 59.16 മീറ്റര്‍ സ്‌ക്വയര്‍ പ്ലാന്‍ അനുമതി നല്‍കിയിരുന്നില്ല. അവിടെ നല്‍കിയ ആദ്യപ്ലാനില്‍ 61.96 മീറ്റര്‍ സ്‌ക്വയറാണ്. വ്യാജരേഖയുണ്ടാക്കിയത് നഗരസഭ അധികൃതര്‍ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം കണ്ടെത്തിയതോടെയാണ് സെക്രട്ടറി ഗുണഭോക്താവിനും പ്ലാന്‍ തയാറാക്കിയ ലൈസന്‍സിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തക്കവിധമുള്ള ഗുരുതര തെറ്റാണ്
വ്യാജരേഖയുണ്ടാക്കിയതിലൂടെ ചെയ്തിട്ടുള്ളതെന്ന് സെക്രട്ടറി പറഞ്ഞു. ഇത്തരത്തില്‍ പിഎംഎവൈയടക്കമുള്ള ഭവനനിര്‍മാണ പദ്ധതികളില്‍ വ്യാജ രേഖ നിര്‍മാണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രനും സെക്രട്ടറി കെ കെ മനോജും അറിയിച്ചു.
Next Story

RELATED STORIES

Share it