Flash News

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണം വിജയിക്കില്ല : ചെന്നിത്തല



തൃശൂര്‍: കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്ന നീക്കം വിലപ്പോവില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു കേരളമാണെന്ന് അമിത്ഷാ മനസ്സിലാക്കണം. വര്‍ഗീയ ധ്രുവീകരണത്തിനും അക്രമത്തിനു പ്രേരണ നല്‍കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കും. സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസന്വേഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. തനിക്ക് ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാജീവ് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എറണാകുളം റൂറല്‍ എസ്പിക്കും അഭിഭാഷകന്‍ സി പി ഉദയഭാനുവിനുമുള്ള പങ്ക് അന്വേഷണവിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it