ernakulam local

ബിജെപിയുടെ അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ അപകടം വിതയ്ക്കുന്നു



ആലുവ: മെട്രോ സ്ട്രീറ്റ് ലൈറ്റുകളില്‍ നിയമലംഘനം നടത്തി സ്ഥാപിച്ച ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ അപകടം വിതയ്്ക്കുന്നു. ദേശീയ പാതയില്‍ നെടുമ്പാശ്ശേരി മുതല്‍ എറണാകുളം ഗസ്റ്റ്ഹൗസ് വരെ റോഡിനിരുവശവും മധ്യത്തിലുമായി അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളാണ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം വിതക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലുണ്ടായ ഗതാഗത കുരുക്കില്‍ റോഡിലേക്ക് ചെരിഞ്ഞ ബോര്‍ഡുകളില്‍ തട്ടി ഒരു കാറും മൂന്നിലേറെ ബൈക്കുകളും അപകടത്തില്‍ പെട്ടിരുന്നു. ദേശീയപാതയിലെ മെട്രോ സ്‌റ്റേഷന്‍ മുതലുള്ള മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയായ സ്ട്രീറ്റ് ലൈറ്റുകള്‍ മുഴുവന്‍ കൈയേറിയും ബിജെപി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ തൂണുകളില്‍ പരസ്യങ്ങല്‍ സ്ഥാപിക്കുന്നതിന് നിരോധനമുണ്ട്. ഇതിവിടെ നിന്നും നീക്കം ചെയ്യുകയോ പിഴയടയ്ക്കുകയോ മെട്രോ അധികൃതര്‍ ചെയ്യാറുണ്ട്. എന്നാല്‍ ബി ജെപിയുടെ ഈ നിയമ ലംഘനം കണ്ടിട്ടും അധികൃതര്‍ക്ക് കണ്ണു തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ ഭരണകക്ഷിയുള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളടക്കം ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളടക്കം ട്രാഫിക്ക് പോലിസ് നീക്കം ചെയ്തിരുന്നു. ബിജെപിയുടെ പരസ്യമായ നിയമ ലംഘനം കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it