wayanad local

ബിഎസ്‌ഐ സംഘം ജില്ലയില്‍ ഗവേഷണത്തിനെത്തുന്നു



കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ തദ്ദേശ വൃക്ഷയിനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ (ബിഎസ്‌ഐ) മൂന്നംഗ വിദഗ്ധസംഘം ജില്ലയിലെത്തുന്നു. 17നാണ് ജില്ലയില്‍ ഗവേഷണത്തിനു തുടക്കം. തമിഴ്‌നാട്ടില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പ്രദേശങ്ങളിലും ഗവേഷണമുണ്ടാവും. രാജ്യത്തെ സാമ്പത്തിക പ്രാധാന്യമുള്ള തദ്ദേശ വൃക്ഷയിനങ്ങളെക്കുറിച്ചു പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ബിഎസ്‌ഐ ആസൂത്രണം ചെയ്ത ത്രിവല്‍സര പദ്ധതിയുടെ ഭാഗമാണ് ഗവേഷണം. കേരളത്തിലും തമിഴ്‌നാട്ടിലുമായി പശ്ചിഘട്ടത്തിന്റെ ദക്ഷിണ പ്രദേശങ്ങളില്‍ 22 ദിവസത്തെ ഗവേഷണമാണ് ബിഎസ്‌ഐ നടത്തുന്നത്. ഇതില്‍ 10 ദിവസം സൈലന്റ്‌വാലിയിലും നീലഗിരിയിലുമായിരിക്കും. മലബാര്‍ തീരം, പെരിയാര്‍, ഇരവികുളം ദേശീയോദ്യാനങ്ങള്‍, ഷോളയാര്‍, ആനമല, അഗസ്ത്യമല, തിരുനെല്‍വേലി കുന്നുകള്‍ എന്നിവിടങ്ങളിലും ഗവേഷണമുണ്ടാവും. തദ്ദേശ വൃക്ഷയിനങ്ങളുടെ വന്‍ശേഖരം പശ്ചിമഘട്ടത്തിലുണ്ട്. പക്ഷേ, ഈ വൃക്ഷജാതികളെക്കുറിച്ചുള്ള വിവരം ഇതുവരെ ശേഖരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ കുറവ് നികത്തുകയെന്നത് ഗവേഷണ ലക്ഷ്യമാണ്. ബിഎസ്‌ഐ സംഘം ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപുകളിലും കിഴക്കന്‍ മലനിരകളിലും ഇതിനകം ഗവേഷണം നടത്തുകയുണ്ടായി. ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപുകളില്‍ 127 ഇനം തദ്ദേശ വൃക്ഷങ്ങളാണ് കാണാനായത്.
Next Story

RELATED STORIES

Share it