thrissur local

ബിഎസ്എഫ് ഹാഫ് മാരത്തണ്‍; രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു



തൃശൂര്‍: ദീര്‍ഘദൂര ഓട്ടക്കാരുടെയും സ്‌കൂള്‍ അധികൃതരുടെയും ആവശ്യം പരിഗണിച്ച് ഒക്ടോബര്‍ 22ന് ബി.എസ്.എഫ്. നടത്തുന്ന ഹാഫ്മാരത്തണിന്റെയും ഹ്രസ്വദൂര ഓട്ടത്തിന്റെയും പ്രവേശന ഫീസ് കുറച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ മൂന്നു വിഭാഗങ്ങളിലായി പുരുഷ വനിതാ വിഭാഗത്തില്‍ നടക്കുന്ന ഓട്ടമത്സരങ്ങള്‍ക്കുള്ള രജീസ്‌ട്രേഷന്‍ ഫീസാണ് കുറച്ചത്. ഹാഫ്മാരത്തണ്‍ രജിസ്‌ട്രേഷന്‍ ഫീസ് 750 രൂപയില്‍നിന്ന് 400 രൂപയായി കുറച്ചു. അഞ്ചുകിലോമീറ്റര്‍ മുതിര്‍ന്നവര്‍ക്കുള്ള ഓട്ടത്തിന് നിലവിലുണ്ടായിരുന്ന 350രൂപ എന്നത് 200 രൂപയായും കൗമാരക്കാര്‍ക്കുള്ള 300 രൂപ എന്നത് നൂറുരൂപയുമായാണ് കുറച്ചത്. ഹാഫ്മാരത്തണ്‍ പുരുഷ വിഭഗത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 30,000, 20,000, 10,000 രൂപ വീതവും ക്യാഷ്‌െ്രെപസ് നല്‍കും. വനിതാ വിഭാഗത്തില്‍ 25,000, 15,000, 8000 വീതം വിജയികള്‍ക്ക് നല്‍കും. അഞ്ചു കിലോമീറ്റര്‍ പുരുഷ വനിതാ ഓട്ടമത്സരത്തിലെ വിഭാഗത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും, കൗമാരക്കാരുടെ അഞ്ചുകിലോമീറ്റര്‍ വിജയികള്‍ക്ക് 3000, 2000, 1000 രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ 0487 2316030 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും. തൃശൂര്‍ കിഴക്കേകോട്ടയിലെ സെലക്‌സ് മാള്‍, സ്വരാജ് റൗണ്ടിലെ ബാനര്‍ജി ക്ലബ് എന്നിവടങ്ങളില്‍ നേരിട്ടെത്തിയും ഓട്ടമത്സരത്തിന് രജിസ്‌ട്രേഷന്‍ നടത്താം. വെബ്‌സൈറ്റ്: ംംം.ാമൃമവേീിയളെവേശൗൈൃ.ശി ഫേസ്ബുക്ക്: യളെ വേൃശൗൈൃ ഇമെയില്‍: യളെവമഹളാമൃമവേീി@ഴാമശഹ.രീാ. ബി.എസ്.എഫ്. 162 തൃശൂര്‍ ബറ്റാലിയന്റെ നേതൃത്വത്തിലാണ് സംസ്ഥാനാടിസ്ഥാനത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മാരത്തണ്‍ നടത്തിപ്പിലൂടെ ലഭിക്കുന്ന പണം രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സഹായത്തിനായാണ് ഉപയോഗിക്കുക. മല്‍സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ജേഴ്‌സിയും തൊപ്പിയും ഭക്ഷണവും സൗജന്യമായി നല്‍കും. 22ന് രാവിലെ ആറിന് തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍നിന്ന് ആരംഭിക്കുന്ന ഹാഫ്മാരത്തണ്‍ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് ഇതേസ്ഥലത്തുതന്നെ സമാപിക്കും. മന്ത്രിമാര്‍, കല സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it