kasaragod local

ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ കൊലപാതകം ; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍



മംഗളൂരു: നിസാര പ്രശ്‌നത്തിന്റെ പേരില്‍ ബിഎസ്എന്‍എല്‍ ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. മംഗളൂരു മുഡിഗരെയിലെ തിമ്മപ്പ പൂജാരി (52)യെ കൊലപ്പെടുത്തിയ കേസില്‍ ഉജിറെയിലെ കോളജില്‍ രണ്ടാം വര്‍ഷ ബിബിഎം വിദ്യാര്‍ഥിയായ ചന്ദ്രശേഖറാ(20)ണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി സന്റെക്കട്ടയിലായിരുന്നു കൊലപാതകം നടന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തിമ്മപ്പയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് പ്രതി കൊലപ്പെടുത്തിയത്. കുഴത്തിന് കുത്തേറ്റ തിമ്മപ്പ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തിമ്മപ്പയും പ്രതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചുവന്നിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി ചന്ദ്രശേഖറിന്റെ മാതാവും കൊല്ലപ്പെട്ട തിമ്മപ്പയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it