Flash News

ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്ന അക്രമിയെ നാട്ടുകാര്‍ തല്ലിക്കൊന്നു



അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ആറുവയസ്സായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ അക്രമിയെ തല്ലിക്കൊന്നു.ചൊവ്വാഴ്ച വീടിനടുത്തുള്ള കടയില്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ വികൃതമാക്കപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ബലാല്‍സംഗം ചെയ്യപ്പെട്ടതായും കണ്ടെത്തി.പോലിസ് നടത്തിയ അന്വേഷണത്തില്‍ കടയിലെ മുന്‍ ജോലിക്കാരനായ അരവിന്ദ് (32) ആണ് കൊലയാളിയെന്ന് കണ്ടെത്തി. ഇയാള്‍ മദ്യപിച്ച് റോഡരികില്‍ വീണുകിടക്കുകയായിരുന്നു. അരവിന്ദിനെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകവേ, നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബുധനാഴ്ച രാത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it