ernakulam local

ബാലാവകാശനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ അന്തിമോസ്



മൂവാറ്റുപുഴ: ബാലാവകാശനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ അന്തിമോസ്. വൈഡബ്ലിയുസിഎ, രാജഗിരി ഔട്ട് റീച്ച്, മൂവാറ്റുപുഴ ഫുട്‌ബോള്‍ അക്കാഡമി എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ത്രിദിന വേനല്‍കാല പരിശീലന ക്യാംപ്് (സൗഹൃദം  2017) മൂവാറ്റുപുഴ വൈഡബ്ലിയുസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈഡബ്ലിയുസിഎ പ്രസിഡന്റ് നീന ജോബ് പൊറ്റാസ് അധ്യക്ഷത വഹിച്ചു. ഡോ. എം പി മത്തായി, സാജു കുര്യാക്കോസ്, മാസ് പ്രസിഡന്റ് എ എ എബ്രാഹാം, താലൂക്ക് റസിഡന്റ്‌സ് അസോസി. പ്രസിഡന്റ് ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, മാനവ സംസ്‌കൃതി താലൂക്ക് സെക്രട്ടറി സോണി ജോസഫ്, മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവില്‍, മാസ് സെക്രട്ടറി ബിജു ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it