Flash News

ബാലവിവാഹത്തിലൂടെ ലൗജിഹാദ് തടയാം: ബിജെപി നേതാവ്

ബാലവിവാഹത്തിലൂടെ ലൗജിഹാദ് തടയാം: ബിജെപി നേതാവ്
X
ഭോപ്പാല്‍: ലവ്ജിഹാദ് തടയാന്‍ ബാലവിവാഹം വേണമെന്ന് ബിജെപി എംഎല്‍എ. അതിനാല്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നും മധ്യപ്രദേശിലെ അഗര്‍ മാല്‍വ എംഎല്‍എയായ ഗോപാല്‍ പാര്‍മര്‍ പറഞ്ഞു.18 വയസ്സെന്ന രോഗം(പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ പ്രായം) നിയമാനുസൃതമാക്കിയതോടെയാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ പഠിച്ചതെന്നും പാര്‍മര്‍ പറഞ്ഞു.



ലവ്ജിഹാദ് നടക്കാതിരിക്കാന്‍ പെണ്‍കുട്ടികളുടെ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണം. നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ വഴിതെറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹാദിയയുടെയും ഷഫീന്‍ ജഹാന്റെയും വിവാഹം ലവ്ജിഹാദെന്നാരോപിച്ചായിരുന്നു പാര്‍മറിന്റെ പ്രസ്താവന.
Next Story

RELATED STORIES

Share it