Second edit

ബാലറ്റ് യുദ്ധങ്ങള്‍



യുദ്ധങ്ങള്‍ പല തരമാണ് ലോകത്ത്. ആയുധം കൊണ്ടുള്ള യുദ്ധമാണ് ഒരിനം. എന്നാല്‍, വാക്കുകള്‍ കൊണ്ടും വാണിജ്യം കൊണ്ടും ബാലറ്റ് പേപ്പര്‍ കൊണ്ടും യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയും മറ്റു പ്രമുഖ കയറ്റുമതി രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത് വാണിജ്യയുദ്ധമാണ്. അന്താരാഷ്ട്ര വാണിജ്യ കരാറുകളില്‍ നിന്നു പിന്‍വാങ്ങി ഉഭയകക്ഷി ഇടപാടുകളിലൂടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുമെന്നാണ് അമേരിക്ക പറയുന്നത്. അതേ നയം തന്നെയാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലൂടെ ബ്രിട്ടനും സ്വീകരിച്ചത്. യൂറോപ്യന്‍ യൂനിയന്റെ ചിട്ടവട്ടങ്ങള്‍ക്കു പുറത്ത് മറ്റു രാജ്യങ്ങളുമായി വാണിജ്യം നടത്തിയാല്‍ ബ്രിട്ടനു കൂടുതല്‍ ഗുണമാവുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, സംഭവിച്ചിരിക്കുന്നത് ഒരു ബാലറ്റ് യുദ്ധത്തിന്റെ ആവിര്‍ഭാവമാണ്. ഇയു പൊതുവിപണിയില്‍ നിന്നു പിന്‍വാങ്ങാനുള്ള നീക്കത്തിനെതിരേ ഹിതപരിശോധന വേണമെന്നാണ് സ്‌കോട്ട്‌ലന്‍ഡ് പറയുന്നത്. അയര്‍ലന്‍ഡുകാര്‍ക്കും അതാണ് ആഗ്രഹം. അതിനാല്‍, യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനു പിന്തുണ തേടാന്‍ വീണ്ടും പൊതുതിരഞ്ഞെടുപ്പിനു തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്. കഴിഞ്ഞ വര്‍ഷമാണ് അവര്‍ പ്രധാനമന്ത്രിയായത്. ഇപ്പോഴത്തെ പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷം കൂടി കാലാവധി ബാക്കിയുമുണ്ട്. എന്നാലും വീണ്ടുമൊരു ഇടക്കാല തിരഞ്ഞെടുപ്പ് എന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
Next Story

RELATED STORIES

Share it