World

ബാലപീഡനം മറച്ചുവച്ചു: ആര്‍ച്ച് ബിഷപ്പിന് രണ്ടുവര്‍ഷം തടവ്‌

മെല്‍ബണ്‍: 1970കളില്‍ പള്ളിയില്‍ നടന്ന ബാലപീഡനം മറച്ചുവച്ചതില്‍ അഡ്‌ലെയ്ഡിലെ ആര്‍ച്ച് ബിഷപ് കുറ്റക്കാരനെന്നു കണ്ടെത്തി. ആസ്‌ത്രേലിയയിലെ ന്യൂകാസില്‍ കോടതി ബിഷപ്പിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. ലോകത്തിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ ആര്‍ച്ച് ബിഷപ്പാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഫിലിപ് വില്‍സണ്‍.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നെന്നും ഇതറിഞ്ഞിട്ടും ഫിലിപ് വില്‍സണ്‍ കുറ്റം മൂടിവച്ചുവെന്നുമാണ് കേസ്. ആരോപണങ്ങളെല്ലാം അദ്ദേഹം വിചാരണാ വേളയില്‍ തള്ളിക്കളഞ്ഞിരുന്നു. 1970കളില്‍ ജെയിംസ് ഫ്‌ളെച്ചര്‍ ആണ് അള്‍ത്താരയിലെ ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. 1976ല്‍ ഫ്‌ളെച്ചറുടെ പീഡനത്തിന് ഇരയായ ആളാണു താന്‍ പീഡനവിവരം ഫാ. ഫിലിപ്പ് വില്‍സണ്‍നെ അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലായിരുന്നുവെന്നു ന്യൂകാസ്റ്റില്‍ ലോക്കല്‍ കോടതിയില്‍ വില്‍സണ്‍ പറഞ്ഞിരുന്നു. 2004ല്‍ 9കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഫഌച്ചര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. 2006ല്‍ ജയിലില്‍ വച്ചാണു ഫഌച്ചര്‍ മരിച്ചത്.
Next Story

RELATED STORIES

Share it