ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് അമിത് ഷാ

ന്യൂഡല്‍ഹി: യോഗഗുരു ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്തുണയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തു വന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടാത്തതെന്ന ബാബ രാംദേവിന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടു പ്രതിരിക്കുകയായിരുന്നു ഷാ.
രാംദേവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചു പറയുന്നവരോട് എനിക്കു ചോദിക്കാനുള്ളത് ഇത് രാംദേവിനും പറ്റില്ലേയെന്നാണെന്ന് അമിത് ഷാ പറഞ്ഞു.
തന്റെ തലവെട്ടിയാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നു പറഞ്ഞ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശത്തിനു മറുപടി പറയവെയായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന. ഈ നാട്ടില്‍ ഒരു നിയമ വ്യവസ്ഥയുണ്ട്. ഭരണഘടനയുണ്ട്. ഞങ്ങളതിനെ ബഹുമാനിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ പറയുന്നവരുടെ തല വെട്ടിയെടുക്കുമായിരുന്നുവെന്ന് രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാംദേവിനെതിരേ വിവിധ തലത്തില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് വന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ രംഗത്തുവന്നത്.
Next Story

RELATED STORIES

Share it