Flash News

ബാബുരാജിന്റെ റിസോട്ടിലെ ജീവനക്കാരുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്

ബാബുരാജിന്റെ റിസോട്ടിലെ ജീവനക്കാരുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്
X
അടിമാലി: സിനിമാ താരം ബാബുരാജിന്റെ റിസോര്‍ട്ടിലെ ജീവനക്കാരുടെ അക്രമണത്തില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട സ്വദേശി തടത്തില്‍ കുഞ്ഞുമോന് (50) ആണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.



വിനോദ സഞ്ചാരികളുമായി റിസോര്‍ട്ടില്‍ എത്താന്‍ വൈകിയതാണ് മര്‍ദനത്തിന് കാരണമെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.
എന്നാല്‍ റിസോര്‍ട്ടിലെത്തിയ ടാക്‌സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും വിനോദ സഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചതായും റിസോര്‍ട്ട് ഉടമ ബാബുരാജ് തേജസിനോട് പറഞ്ഞു. അടിമാലി പോലിസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it