ബാബരി മസ്ജിദ്: രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കാപട്യം- അബ്ദുല്‍ മജീദ് ഫൈസി

കണ്ണൂര്‍: ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാപട്യം കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്്ദുല്‍ മജീദ് ഫൈസി. 'രാജ്യം അപമാനിക്കപ്പെട്ട 25 വര്‍ഷം' എന്ന പ്രമേയത്തില്‍ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പലപ്പോഴും ഹിന്ദുത്വശക്തികളുമായി ഒത്തുതീര്‍പ്പിലെത്തുകയാണ്. ബാബരി മസ്്ജിദ് തകര്‍ക്കുന്നതിലേക്ക് എത്തിച്ച കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ ഹിഡന്‍ അജണ്ട വെളിപ്പെട്ടിട്ടുണ്ട്. അതേ കോണ്‍ഗ്രസ്സാണ് ഇപ്പോ ള്‍ മതേതര സംരക്ഷണ ദിനമായി ആചരിക്കുന്നത്. മുസ്‌ലിംകളോടു മാപ്പു പറയാതെ കോണ്‍ഗ്രസ്സിന് ബാബരി മസ്ജിദ് എന്ന പദം ഉപയോഗിക്കാന്‍ പോലും അവകാശമില്ല. സിപിഎം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഇഎംഎസിന്റെ തറവാട്ടില്‍ പോലും അയോധ്യയിലേക്കുള്ള രാമശിലാ പൂജ നടന്ന ചരിത്രം മറക്കരുത്. മാറിമാറി വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളോ, അവര്‍ക്കു പിന്തുണ നല്‍കുന്ന മുസ്്‌ലിം ലീഗിനോ ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനമില്ല. അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബാബരി മസ്ജിദിനെ ഉപയോഗിക്കുന്നത്. ആര്‍എസ്എസ് അധികാരത്തിലെത്താന്‍ വേണ്ടി വ്യാജ ചരിത്രം നിര്‍മിക്കുകയും അവയെ പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്. ബാബരി പ്രതിഷേധദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലം തലത്തിലും ജില്ലാ തലത്തിലും എസ്ഡിപിഐ ധര്‍ണ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it