Flash News

ബാബരി മസ്ജിദ്: മുസ്‌ലിം സംഘടനകള്‍ യോഗം ചേരണം

തിരുവനന്തപുരം: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍, ബാബരി വിഷയത്തില്‍ സമാന നിലപാടുള്ള മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യണമെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതിനു മുമ്പ് മസ്ജിദ് നിലനിന്ന സ്ഥലത്തു നടത്തപ്പെടുന്ന ഏതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും രാജ്യത്തെ ശിഥിലീകരിക്കാനുള്ള ഹീന ശ്രമമായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂവെന്ന് അബ്ദുല്‍ സലീം മൗലവി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it