Kollam Local

ബാബരി മസ്ജിദ് മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കില്ല: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ഇരുപ്പത്തി അഞ്ച് വര്‍ഷം മുമ്പ് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് നിന്നും മാറ്റി  മറ്റെവിടെങ്കിലും സ്ഥാപിക്കാനുള്ള ഫാഷിസ്റ്റ് നീക്കം യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി ഇന്നത്തെ കരിദിനാചരണ വേളയില്‍ പ്രഖ്യാപിച്ചു. തകര്‍ക്കപ്പെട്ട മസ്ജിദ് യഥാ സ്ഥാനത്ത് നിര്‍മിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തുകയും ഇന്ത്യന്‍ മതേതരത്വത്തിന്റെ നാഴികകല്ലായ ആ സ്ഥാപനം തകര്‍ത്തിട്ട് അതിന് പരിഹാരം കാണാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബാബരി മസ്ജിദ് വിഷയത്തില്‍ ആ മസ്ജിദുമായി ബന്ധമില്ലാത്ത ചില പുത്തന്‍ പ്രസ്ഥാനങ്ങള്‍ പുതിയ പേരുകളില്‍ രംഗത്ത് അവതരിക്കുകയും ആ മസ്ജിദിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുകയും ചെയ്യുന്നത് ലോക മനസ്സാക്ഷിയെ ദുഖത്തിലാക്കുന്നതും ഇന്ത്യന്‍ മതേതരത്വത്തിന്  മങ്ങലേല്‍പ്പിക്കുന്ന പ്രക്രിയയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ ഈ അനീതിക്ക് കൂട്ട് നില്‍ക്കരുതെന്നും യോഗം മുന്നറിപ്പ് നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെപി മുഹമ്മദ്, എംഎ സമദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്  മൗലവി , ഹാജി എ യൂനുസ് കുഞ്ഞ് എക്‌സ് എംഎല്‍എ, അഡ്വ. എ ഷാനവാസ്, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, ആസാദ് റഹീം, മേക്കേണ്‍ അബ്ദുല്‍ അസീസ്,  എസ് നാസര്‍, തൊടിയില്‍ ലുക്ക്മാന്‍, അഡ്വ. സുല്‍ഫീക്കര്‍, എജെ ആരിഫ്, ഉമയനല്ലൂര്‍ ഷറഫുദ്ദീന്‍,  ഡോ. ആലീം, അബ്ദുല്‍ ഹക്കീം മൗലവി, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it