Pathanamthitta local

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കലാണ് ഏറ്റവും കുറഞ്ഞ നീതി: തുളസീധരന്‍ പള്ളിക്കല്‍

പന്തളം: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കലാണ് ഏറ്റവും കുറഞ്ഞ നീതിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്നലെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പന്തളത്ത് നടന്ന സായാഹ്‌ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തച്ചുതകര്‍ത്തത് ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഡിസംബര്‍ ആറിന് തന്നെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തിരെഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണക്ക് മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കല്‍, സെക്രട്ടറി: ലത്തീഫ് ഏഴംകുളം സംസാരിച്ചു. റാന്നി മണ്ഡലത്തിലെ ചുങ്കപ്പാറയില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ടയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, തിരുവല്ലയില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, കോന്നി മണ്ഡലത്തില്‍ ചിറ്റാറില്‍ തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ നിസാമുദീന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല മണ്ഡലം പ്രസിഡന്റ് താജുദീന്‍ നിരണം, ജനറല്‍ സെക്രട്ടറി സിയാദ്, റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ്, ജനറല്‍ സെക്രട്ടറി ഇല്യാസ് കോന്നി ,മണ്ഡലം പ്രസിഡന്റ് ഷറഫ്, ജനറല്‍ സെക്രട്ടറി സുല്‍ഫി, ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി സി പി നസീര്‍, സെക്രട്ടറി നാസര്‍ സംസാരിച്ചു.
തൊടുപുഴ: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികത്തില്‍ എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് റ്റി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി എം എ മുജീബ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മൗലവി, പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് റിയാസ് സി എ, ഓള്‍ ഇന്ത്യ ഇമാംസ് കാണ്‍സില്‍ ജില്ലാ പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ഷഹന ഷെഫീഖ്, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അമീന്‍ അസീസ്, ദലിത് ആക്ടിവിസ്റ്റ് കെ കെ മണി, തൊടുപുഴ നൈനാര്‍ പള്ളി ചീഫ് ഇമാം കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
Next Story

RELATED STORIES

Share it