ബാബരി കേസ് : അഡ്വാനിക്കും മറ്റുമെതിരേ ഇന്ന് അധികം കുറ്റങ്ങള്‍ ചുമത്തും
BY fousiya sidheek25 May 2017 3:37 AM GMT
fousiya sidheek25 May 2017 3:37 AM GMT
ലഖ്നോ: ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കും മറ്റു പ്രതികള്‍ക്കുമെതിരേ പ്രത്യേക സിബിഐ കോടതി ഇന്ന് അധിക കുറ്റങ്ങള്‍ ചുമത്തും. ഇവര്‍ക്കെതിരേ ഗുരുതരമായ ക്രിമിനല്‍ ഗൂഢാലോചനക്കേസ് പുനസ്ഥാപിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണിത്.അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ആറാംപ്രതി സതീഷ് പ്രധാന് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. മുന്‍ ശിവസേനാ എംപിയായ പ്രധാന് 20,000 രൂപയുടെയും തുല്യതയ്ക്കുള്ള വ്യക്തിഗത ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം 20 മുതല്‍ ദിനംപ്രതി വാദം കേള്‍ക്കുന്ന കോടതി പ്രതികളായ അഞ്ച് വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാന് ചൊവ്വാഴ്ച ഹാജരാവാതിരുന്നതിനാല്‍ കേസില്‍ അന്ന് വാദം കേട്ടിരുന്നില്ല.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT