ബാങ്ക് തട്ടിപ്പ് തടയാനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാര്‍ നടപ്പാക്കിയതു കൊണ്ട് ബാങ്ക് തട്ടിപ്പുകള്‍ തടയാനാവില്ലെന്ന് സുപ്രിംകോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ആധാര്‍ വഴി തടയാനാവുമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദത്തെ എതിര്‍ത്തു കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുകൊണ്ടൊന്നും ബാങ്ക് തട്ടിപ്പുകള്‍ തടയാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
എല്ലാവരും ക്രിമിനലുകള്‍ ആകാന്‍ സാധ്യതയുള്ളതു കൊണ്ടാണോ എല്ലാവരും അവരുടെ മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിര്‍ബന്ധിക്കുന്നതെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനേക്കാള്‍ കുറവാണ് ആധാറിന്റെ ഉപയോഗമെന്നായിരുന്നു ഇതിന് അറ്റോര്‍ണി ജനറല്‍ നല്‍കിയ മറുപടി. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും ഇന്ന ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് വിക്കിപീഡിയയെ ഉദ്ധരിച്ച് വേണുഗോപാല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it