ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തില്‍ സ്ഫോടനം; 27 മരണം
ബാങ്കോക്ക്: തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 27 മരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെയാണു സ്ഫോടനമുണ്ടായത്.
ബാങ്കോക്കിലെ സെന്‍ട്രല്‍ ചില്ദോം ജില്ലയിലെ ഇറാവന്‍ ക്ഷേത്രത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്.
പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. പൊട്ടാത്തനിലയില് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. വിനോദസഞ്ചാര മേഖലയെയും അതിലൂടെ സാമ്പത്തിക മേഖലയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു പ്രതിരോധമന്ത്രി പ്രവിത് വോങ്സുവോങ് വ്യക്തമാക്കി. പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT