thrissur local

ബഹുസ്വരതയുടെ നിലനില്‍പ്പിന് ഭരണഘടന സമ്മാനിച്ചത് അംബേദ്കര്‍

ചാവക്കാട്: രാജ്യത്ത് ബഹുസ്വരത നിലനിര്‍ത്തുന്നതിനും സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ സമത്വം ലഭിക്കുന്നതിനും മഹത്തായ ഭരണഘടന നിര്‍മ്മിച്ചതില്‍ പ്രധാന പങ്ക് വഹിച്ച പ്രമുഖ ശില്‍പിയാണ് ഡോ.ബാബാ അംബേദ്കര്‍ സാഹിബെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്‌സല്‍ അഭിപ്രായപ്പെട്ടു.
ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ സി.എച്ച് സൗധത്തില്‍ വെച്ച് നടന്ന ബാബാ അംബേദ്കറിന്റെ ചരമദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് ശിവാനന്ദന്‍ പെരുവഴിപ്പുറത്ത് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെക്കര കത്ത് കരീം ഹാജി ജില്ലാ മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി വി.പി മന്‍സൂറലി അനുസ്മരണ പ്രഭാഷണം നടത്തി.
ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജീവ് കേച്ചേരി പുതുതായി വന്ന പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി കൃഷ്ണാനന്ദ്, കുഞ്ഞിമോന്‍ വാടാനപ്പള്ളി, സിന്ധു പുരുഷോത്തമന്‍, സുനിത മാങ്ങാടി, സുബ്രഹ്മണ്യന്‍ വട്ടേക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി കെ.എ പുരുഷോത്തമന്‍ സ്വാഗതവും കെ.എ മണി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it