ernakulam local

ബഹുജന്‍ മുന്നേറ്റ യാത്ര; ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു



കൊച്ചി: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു. ഈ മാസം പതിനഞ്ച് മുതല്‍ ഇരുപത്തി നാല് വരെ രണ്ട് മേഖലകളായാണ് ജാഥകള്‍ നടക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖലാ ജാഥയും സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും. ഇരു ജാഥകളും 24 ന് ആലപ്പുഴയില്‍ സമാപിക്കും.മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖലാ ബഹുജന്‍ മുന്നേറ്റ യാത്രയാണ്് 23 ന് എറണാകുളം ജില്ലയിലെത്തുന്നത്. ജാഥക്ക് ജില്ലയില്‍ മൂന്നിടത്ത് ഗംഭീര സ്വീകരണം നല്‍കുവാന്‍ സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. ജാഥയുടെ രാഷ്ട്രീയ പ്രാധാന്യം പൊതുജനങ്ങളുമായി സംവദിക്കുന്നതിന് മണ്ഡലങ്ങള്‍ തോറും ഉപജാഥകളും പ്രചരണ യാത്രകളും വിളംബര ജാഥകളും നടത്തും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ജനറല്‍ കണ്‍വീനറായി വി എം ഫൈസലിനെ തിരഞ്ഞെടുത്തു. മറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ഷെമീര്‍ മാഞ്ഞാലി, അബ്ദുര്‍റഹ്്മാന്‍ ചേലക്കുളം(പ്രചാരണം), നാസര്‍ എളമന, സുധീര്‍ ഏലൂക്കര (ഫുഡ്& അക്കമഡേഷന്‍), സുല്‍ഫിക്കര്‍ അലി, അജ്മല്‍ കെ മുജീബ്(പബ്ലിക് റിലേഷന്‍, മീഡിയ&സോഷ്യല്‍ മീഡിയ), ഫസല്‍ റഹ്മാന്‍, ഷൗക്കത്ത് അലി (പ്രോഗ്രാം & ജാഥാ റൂട്ട്) , ഷിഹാബ് പടന്നാട്ട് (ഫിനാന്‍സ്), വി എം ഫൈസല്‍ ( പങ്കാളിത്തം)എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it