palakkad local

ബസ് സമരം രണ്ടാം ദിനം; യാത്രക്കാര്‍ പെരുവഴിയില്‍

പാലക്കാട്: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തില്‍ ഗ്രമാമീണ മേഖലയിലേക്കുള്ള് യാത്രക്കാര്‍ പ്രതിസന്ധിയിലായി. ഏറെ ബുദ്ധിമുട്ടിയാണു ഗ്രമാപ്രദേശങ്ങളിലെ യാത്രക്കാര്‍ വീടണഞ്ഞത്. നഗരങ്ങളില്‍ സ്വകാര്യ ബസ് സമരത്തിന്റെ ബുദ്ധിമുട്ട് വലിയതോതില്‍ അറിഞ്ഞില്ലെങ്കിലും നാട്ടിന്‍ പുറങ്ങളിലാണു സമരം പ്രധാനമായും ബാധിച്ചത്. അതേസമയം, സ്വകാര്യബസ് സമരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഏറെ അനുഗ്രഹമായി.  സമരം കാരണം കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ തന്നെ നടത്തി.
ജില്ലയില്‍ ഇന്നലെ ആകെ 32 അധിക സര്‍വ്വീസുകളാണ് നടത്തിയത്. പാലക്കാട് യൂനിറ്റില്‍ നിന്ന് പട്ടാമ്പി-ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം-പട്ടാമ്പി, പാലക്കാട്-മലമ്പുഴ, പാലക്കാട്-നെന്മാറ, പാലക്കാട്-കുറ്റിപ്പുറം, പാലക്കാട്-ഗുരുവായൂര്‍, പാലക്കാട്-തോലന്നൂര്‍, പാലക്കാട്-കൊല്ലങ്കോട് എന്നിവിടങ്ങളിലേക്ക് അധികം ബസുകള്‍ ക്രമീകരിച്ചു. ചിറ്റൂരില്‍ നാല്, വടക്കഞ്ചേരിയില്‍ ഒന്ന്, മണ്ണാര്‍ക്കാട് ഒന്നും, തൃശൂര്‍, കോഴിക്കോട് റൂട്ടിലേക്ക് പത്തും അധിക സര്‍വീസുകള്‍ നടത്തി. പാലക്കാട് യൂണിറ്റില്‍ കഴിഞ്ഞ ദിവസം 15,39823 രൂപയായിരുന്നു കലക്ഷന്‍ ലഭിച്ചത്.
രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി ബസുകളില്‍ വലിയ തിരക്കായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും ഉപയോഗിച്ചാണ് മിക്ക യാത്രക്കാരും യാത്രചെയ്തത്. ഇന്നലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. ജോലിക്ക് എത്തിയവരും ബസുകളുടെ സമയത്തിനനുസരിച്ച് നേരത്തെ ഇറങ്ങേണ്ട സ്ഥിതിയുമാണ്. വ്യാപാര മേഖലയെയും സമരം ബാധിച്ചു. നഗരത്തില്‍ ജനങ്ങള്‍ കുറവായതിനാല്‍ ബസ് സ്റ്റാന്‍ഡുകളില്‍ ഉള്‍പ്പെടെയുള്ള മിക്ക കടകളും തുറന്ന് പ്രവര്‍ത്തിച്ചില്ല.
Next Story

RELATED STORIES

Share it