kozhikode local

ബസ് ഓവുചാലിലേക്ക് ചെരിഞ്ഞു; 20പേര്‍ക്ക് പരിക്ക്



താമരശ്ശേരി: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസ് നിയന്ത്രണം വിട്ടു ഓവുചാലിലേക്ക് ചാടി 20 പേര്‍ക്ക് പരിക്ക്. താമരശ്ശേരിയില്‍ നിന്ന് അടിവാരത്തേക്ക് പോവുകയായിരുന്ന ബുസ്താന്‍ ബസ്സാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഈങ്ങാപ്പുഴ എലോക്കരയില്‍ അപകടത്തില്‍ പെട്ടത്. എതിരേ കാറിനെ മറികടന്നെത്തിയ ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയി ല്‍ ബസ് നിയന്ത്രണം വിട്ടു ഓവുചാലിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒടുങ്ങാക്ക് ഡിഎംഎ കോളജ് വിദ്യാര്‍ഥികളായ മെഹറുന്നിസ(17), അന്‍ഷിദ (17), അറഫ(17), കൈതപ്പൊയി ല്‍ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥിനികളായ അതുല്യ(20), കാര്‍ത്തിക(17), ചമല്‍ സോന (15), റാനിപ(20), കൊയിലാണ്ടി ദിയ (16), മലോറം പാത്തുമ്മ (50), കാദര്‍ മലോറം(65), സുധീശ് (16), ചുങ്കം താഹിറ(30), താമരശ്ശേരി സുനില്‍ കുമാര്‍(47), വാജിത(17), അമ്പായത്തോട് സുബൈദ(36) എന്നിവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനി(17), സമീറ(19), മുജീബ്, രാജേഷ്(13), മെറിന്‍(28) എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it