kannur local

ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

കണ്ണൂര്‍: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ചക്കരക്കല്‍-മുഴപ്പാല-പനയത്താംപറമ്പ് റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് 20ന് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനം. താഴെ ചൊവ്വ-കാപ്പാട് റോഡ്, ചാല-കോയ്യോട് റോഡ്, ചക്കരക്കല്‍-മുഴപ്പാല-പനയത്താംപറമ്പ് റൂട്ടുകളില്‍ ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വീസ് നടത്തുന്നതിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, എം ഒ രാജേഷ്, കെ കെ മനോഹരന്‍, എ സുരേഷന്‍, വി കെ സലീല്‍, സുധീര്‍ബാബു, വിജേഷ്, സാജില്‍ ദേവ് സംസാരിച്ചു. കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ 18 മുതല്‍ അനിശ്ചിതകാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവയക്കാനും ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിക്കാതെ മാസങ്ങളായി ചെയിന്‍ സര്‍വീസ് നടത്തുന്നതും താവം മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗത തടസ്സവും കാരണം സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
പ്രശ്‌നത്തിന് അധികൃതര്‍ എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ എം വി വല്‍സലന്‍, വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്ത്, ജില്ലാ പ്രസിഡന്റ് പി പി മോഹനന്‍ പത്മനാഭന്‍, ഹാരിസ്, ഹംസ, രാജീവന്‍, കൃഷ്ണന്‍, രവീന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it