ബസ്സില്‍ കടത്തിയ വിദേശമദ്യം പിടികൂടി

വാളയാര്‍: ബസ്സില്‍ കടത്തുകയായിരുന്ന അനധികൃത വിദേശമദ്യം ടോള്‍പ്ലാസയ്ക്കു സമീപം എക്‌സൈസ് ടാസ്‌ക് ഫോഴ്‌സ് പിടികൂടി. സേലത്തു നിന്ന് എറണാകുളത്തേക്കുള്ള ബസ്സില്‍ നിന്നാണ് കര്‍ണാടകയില്‍ മാത്രം വിറ്റഴിക്കാവുന്ന 16 കുപ്പി വിദേശമദ്യം പിടിച്ചത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ചെര്‍പ്പുളശ്ശേരി എക്‌സൈസ് റേഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ഗോപി, പ്രിവന്റീവ് ഓഫിസര്‍ ജി എം മനോജ്കുമാര്‍, എ ആര്‍ രാജേന്ദ്രന്‍, കെ റിയാസ്, കെ ജെ ലൂക്കോസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it