ബസ്സിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു
BY sdq Kappan26 April 2016 11:51 AM GMT
X
sdq Kappan26 April 2016 11:51 AM GMT
മലപ്പുറം: ദേശീയ പാത 17ല്‍ പുത്തനത്താണി ടൗണില്‍ സ്വകാര്യ ബസ്സിടിച്ച് യുവ വനിതാ ഡോക്ടര്‍ മരിച്ചു.കന്മനം വാരണാക്കര സ്വദേശി കടായിക്കല്‍ അബൂബക്കറിന്റെ മകളും കോഴിക്കോട് മാങ്കാവ് സ്വദേശി കെ പി സമീറിന്റെ ഭാര്യയുമായ ഡോ.സനൂജ (29) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആയൂര്േവ്വദ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ പുത്തനത്താണി ടൗണിലാണ് അപകടം. ബസ്സ് ഇറങ്ങി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സനൂജയെ തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ്സിനടിയില്‍പ്പെട്ട യുവതിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷുഭിതരായ ജനക്കൂട്ടം അപകടം ഉണ്ടാക്കിയ ബസ്സ് അടിച്ചു തകര്‍ക്കുകയും ഈ റൂട്ടിലോടുന്ന മറ്റു ബസ്സുകള്‍ തടയുകയും ചെയ്തു. ജനക്കൂട്ടം പോലീസുമായി വാക്കേറ്റം ഉണ്ടായതോടെ പോലീസ് ലാത്തി വീശി. [related]
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT