Flash News

ബലാല്‍സംഗം : പഞ്ചാബ് മുന്‍ മന്ത്രിക്കെതിരേ കേസ്



ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ മുന്‍ മന്ത്രിക്കെതിരേ ബലാല്‍സംഗത്തിനു കേസെടുത്തു. ശിരോമണി അകാലിദള്‍ (എസ്എഡി) മന്ത്രിയായിരുന്ന സുചാ സിങ് ലങ്കയ്‌ക്കെതിരേയാണു കേസ്. 35 കാരിയായ വിധവയുടെ പരാതിയിലാണു കേസെടുത്തത്. 2009 മുതല്‍ തുടര്‍ച്ചയായി പീഡനത്തിനു വിധേയയാക്കിയെന്നാണു യുവതിയുടെ പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ലങ്ക ഭീഷണിപ്പെടുത്തിയത്രെ. ആരോപണത്തിനു സാധുത നല്‍കുന്ന വീഡിയോ റിക്കാര്‍ഡ് ചെയ്ത പെന്‍ഡ്രൈവും സമര്‍പ്പിച്ചിട്ടുണ്ടെന്നു സീനിയര്‍ പോലിസ് സൂപ്രണ്ട്അറിയിച്ചു. മുന്‍മന്ത്രിക്കെതിരേ ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തി പണംതട്ടല്‍ എന്നിവയ്ക്കു കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it