Flash News

ബയേണിനെ അട്ടിമറിച്ച് ഫ്രാങ്ക്ഫര്‍ട്ടിന് കിരീടം

ബയേണിനെ അട്ടിമറിച്ച് ഫ്രാങ്ക്ഫര്‍ട്ടിന് കിരീടം
X


ബെര്‍ലിന്‍: ജര്‍മന്‍ കപ്പില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ച് ഫ്രാങ്ക്ഫര്‍ട്ടിന് കിരീടം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചാംപ്യന്‍ ടീമായ ബയേണിനെ ഫ്രാങ്ക്്ഫര്‍ട്ട് കീഴടക്കിയത്. ബയേണ്‍ കോച്ച് ജപ്പ് ഹെയിന്‍കസിന് കിരീട നേട്ടത്തോടെ യാത്രയാക്കാം എന്ന ബയേണ്‍ താരങ്ങളുടെ മോഹമാണ് ഫ്രാങ്ക്‌ഫോര്‍ട്ട് തകര്‍ത്തത്.
11ാം മിനിറ്റില്‍ ആന്റി റെബിക്ക് ഫ്രാങ്ക്ഫര്‍ട്ടിന് ലീഡ് നല്‍കി. ബോട്ടെങിന്റെ അസിസ്റ്റിലായിരുന്നു റെബിക്കിന്റെ ഗോള്‍ നേട്ടം. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 1-0ന്റെ ലീഡോടെയാണ് ഫ്രാങ്ക്ഫര്‍ട്ട് ആദ്യ പകുതി പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ കിമ്മിച്ചിന്റെ അസിസ്റ്റില്‍ ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിന് സമനില സമ്മാനിച്ചു. എന്നാല്‍ അവസാന മിനിറ്റുകളില്‍ ആക്രമിച്ച് കളിച്ച ഫ്രാങ്ക്ഫര്‍ട്ട് 82ാം മിനിറ്റില്‍ ലീഡ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. റെബിക്കാണ് ഫ്രാങ്ക്ഫര്‍ട്ടിനായി വലകുലുക്കിയത്. ശക്തമായ പ്രതിരോധത്തിലൂന്നി പന്ത് തട്ടിയ ഫ്രാങ്ക്ഫര്‍ട്ടിന് മുന്നില്‍ ബയേണിന്റെ ഗോള്‍ശ്രമങ്ങളെല്ലാം വിഫലമായി. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ഫ്രാങ്ക്ഫര്‍ട്ട് അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു.മിഹത് ഗാസിനോവിച്ചാണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ ജര്‍മന്‍ രാജാക്കന്‍മാരായ ബയേണ്‍ നാണക്കേടോടെ ബൂട്ടഴിച്ചപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് അഭിമാന കിരീടത്തില്‍ മുത്തമിട്ടു.1988ന് ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് നേടുന്നത്.
ഫ്രാങ്ക്‌ഫോര്‍ട്ട് പരിശീലകനായ നിക്കോ കോവാക്കാണ് അടുത്ത സീസണിലെ ബയേണിനെ പരിശീലിപ്പിക്കാനെത്തുന്നത്.
Next Story

RELATED STORIES

Share it