ബംഗാളില്‍ തൃണമൂലിനു വേണ്ടി ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയ മല്‍സരിക്കും
BY swapna en5 March 2016 8:16 AM GMT
X
swapna en5 March 2016 8:16 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് വേണ്ടി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ മല്‍സരിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ബൂട്ടിയയുടെ പേരുള്ളത്. ബൂട്ടിയയെ കൂടാതെ ഫുട്ബോള്‍ താരം റഹീം നബിയും തൃണമൂലിന് വേണ്ടി മല്‍സരിക്കുന്നുണ്ട്. ബൂട്ടിയക്കു പുറമേ ക്രിക്കറ്റ്, സിനിമാ ലോകത്ത് നിന്നും പല പ്രമുഖരെയും മമ്മത ഇത്തവണ മല്സരത്തിനിറക്കിയിട്ടുണ്ട്. സില്‍ഗുരി നിയമസഭാ മണ്ഡലത്തിലാണ് ബൂട്ടിയ മല്‍സരിക്കുക. മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മീ രത്തന്‍ ശുക്ല, മുന്‍ ബിസിസിഐ പ്രസിഡന്റ് അന്തരിച്ച ജഗ്മോഹന് ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയ എന്നിവരും മല്‍സര രംഗത്തുണ്ട്്. ഏപ്രില്‍ നാലിന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് ആറ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നടക്കുന്നത്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT