ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്റേത് ആത്മഹത്യ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദബ ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റില്‍ തൂങ്ങിമരിച്ച യുവാവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. 30കാരനായ ദുലാല്‍ കുമാറിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതേ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനായ 20കാരന്‍ തൂങ്ങിമരിച്ച സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് ദുലാലിന്റെ മരണം. ഇത് രാഷ്ട്രീയ കൊലപാതകമെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ദുലാലിന്റെ മരണത്തെതുടര്‍ന്ന് ബല്‍റാംപൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചിരുന്നു. എന്നാല്‍, പുരുളിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന മാവോവാദി ആക്രമണങ്ങളാണ് മരണത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.




Next Story

RELATED STORIES

Share it