Flash News

ബംഗളൂരു കുതിപ്പിന് ചെന്നൈയിന്‍ പൂട്ട്; എടികെയ്ക്ക് ആദ്യ ജയം

ബംഗളൂരു കുതിപ്പിന് ചെന്നൈയിന്‍ പൂട്ട്; എടികെയ്ക്ക് ആദ്യ ജയം
X



ബംഗളൂരു:  ഐഎസ്എല്ലിന്റെ നാലാം സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത് മുന്നേറിയ ബംഗളൂരു എഫ്‌സിക്ക് ചെന്നൈയിന്‍ എഫ്‌സിയുടെ പൂട്ട്.  ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ ജയം. ചെന്നൈയിന്‍ എഫ്‌സി അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലു നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളുരു സമനില കണ്ടെത്തിയെങ്കിലും ചെന്നൈയിന്‍ എഫ്‌സി 88ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി.  വിജയത്തോടെ ചെന്നൈയിന്‍ എഫ്‌സി ആറ് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ബംഗളുരു 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന്‍ എഫ്‌സിയുടെ പ്രതിരോധ നിര താരം മെയില്‍സണ്‍ ആല്‍വസ്് മാന്‍ ഓഫ് ദി മാച്ചായി. ദക്ഷിണേന്ത്യന്‍ ഡാര്‍ബി എന്ന് വിശേഷിപ്പിക്കുന്ന ചെന്നൈയിന്‍ ബംഗളൂരു പോരാട്ടത്തില്‍ ഇരു ടീമുകളും അടിമുടി മാറ്റങ്ങളുമായാണ് ഇറങ്ങിയത്.  ആറ് മാറ്റങ്ങളാണ് ബംഗളുരു ടീമില്‍ വരുത്തിയത്.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ പരാജയപ്പെടുത്തി. 54ാം മിനിറ്റില്‍ റോബിന്‍ സിങാണ് എടികെയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.ഈ സീസണിലെ ആദ്യജയം നേടിയ എടികെ എട്ടാം സ്ഥാനത്തും രണ്ട് ജയങ്ങള്‍ അക്കൗണ്ടിലുള്ള മുംബൈ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it