Flash News

ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു
X


ബംഗളൂരു:ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു. വയനാട് ആറുവാള്‍ പരേതനായ എടവെട്ടന്‍ പോക്കര്‍-പാത്തു ദമ്പതികളുടെ മകന്‍ ജലീല്‍(32)ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ജലീല്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവില്‍ ഫ്രൂട്‌സ് വില്‍പ്പന നടത്തിവരികയായിരുന്നു ജലീല്‍. ഭാര്യ:റിന്‍ഷ ഫാത്തിമ, മക്കള്‍:മുഹമ്മദ്, റെയ്യാന്‍.സഹോദരങ്ങള്‍:ബാരിസ്, ഗഫൂര്‍, സുലൈഖ, നൂര്‍ജഹാന്‍, സെയ്‌നബ.
ഖബറടക്കം വൈകിട്ട് ആറുവാള്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Next Story

RELATED STORIES

Share it