Flash News

ഫ്രഞ്ച് ഓപണ്‍ : മിക്‌സഡ് ഡബിള്‍സ് കിരീടംബൊപ്പണ്ണ സഖ്യത്തിന്



പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഗബ്രിയേല ദെബ്രോവ്‌സ്‌ക്കി സഖ്യത്തിന് കിരീടം. ഫൈനലില്‍ ഏഴാം സീഡ് സഖ്യമായ ബൊപ്പണ്ണ സഖ്യം സീഡില്ലാ സഖ്യമായ അന്ന ഗ്രോനെഫെല്‍ഡ്- റോബര്‍ട്ട് ഫറ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-6, 6-2, 12-10.ആവേശം അതിരുകടന്ന ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ തന്റെ കന്നി ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തോടെ ഗ്രാന്റ് സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ബൊപ്പണ്ണ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഇതിന് മുമ്പ് ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ് എന്നിവരാണ് ഗ്രാന്റ് സ്ലാം കിരീടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.ആദ്യ സെറ്റ് 2-6ന് കൈവിട്ട ഇന്തോ- കാനഡ ജോഡി ശക്തമായ തിരിച്ചുവരവിലൂടെ അടുത്ത രണ്ട് സെറ്റും സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ ഐതിഹാസിക തിരിച്ചുവരവ് നടത്തിയ സഖ്യം 6-2ന് സെറ്റ് പിടിച്ചെടുത്തു. ആവേശം നിറഞ്ഞ ഫൈനല്‍ റൗണ്ടില്‍ ഇരുകൂട്ടരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും 12-10ന് ബൊപ്പണ്ണ സഖ്യം വിജയിച്ചു.
Next Story

RELATED STORIES

Share it