Flash News

ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ : സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍



പാരിസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സായ് പ്രണീതും എച്ച്എസ് പ്രണോയിയും പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ ഹോങ്കോങിന്റെ വോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചത്. സ്‌കോര്‍: 21-19, 21-17.  മറ്റൊരു മല്‍സരത്തില്‍ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ വീഴ്ത്തിയാണ് പ്രണീത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. രണ്ട് സെറ്റുകള്‍ മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-13, 21-17 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ വിജയം. ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ വിറ്റിഗസിനെ തോല്‍പ്പിച്ചായിരുന്ന പ്രണോയിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍:  21-11, 21-12.വനിതാ സിംഗില്‍ശില്‍ രണ്ടാം സീഡ്താരമായ സിന്ധു ജപ്പാന്റെ സായക തക്ഹാഷിയെ 21-14, 21-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്.
Next Story

RELATED STORIES

Share it