ernakulam local

ഫോര്‍ട്ട്‌കൊച്ചിയില്‍ മദ്യപിച്ച് ബസ്സോടിച്ച നാലുപേര്‍ പിടിയില്‍



മട്ടാഞ്ചേരി: സിറ്റി പോലിസ് കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരം മട്ടാഞ്ചേരി സബ് ഡിവിഷനില്‍ മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ പോലിസിന്റെ മിന്നല്‍ വാഹന പരിശോധനയില്‍ മദ്യപിച്ച് സ്വകാര്യ ബസ്സോടിച്ചതിന് നാലുപേരും നഗരസഭയുടെ ടിപ്പര്‍ലോറി മദ്യപിച്ച് ഓടിച്ചതിന് ഒരാളും പിടിയിലായി. പെരുമ്പടപ്പ്-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീധര്‍ ബസ്സിന്റെ ഡ്രൈവര്‍ ഇടക്കൊച്ചി സ്വദേശി മനോജ്, ആലുവ ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സോപാനം ബസ്സിന്റെ ഡ്രൈവര്‍ ഇടുക്കി സ്വദേശി നോബി ഏലിയാസ്, ഇടക്കൊച്ചി-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ്് ആന്റണീസ് ബസ്സിന്റെ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി രഞ്ജിത്ത്, ഇടക്കൊച്ചി-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പൊന്നൂസ് ബസ്സിന്റെ ഡ്രൈവര്‍ ഇടക്കൊച്ചി സ്വദേശി സേവ്യര്‍ എന്നിവരെയും നഗരസഭയുടെ ടിപ്പര്‍ ലോറിയോടിച്ച കോലഞ്ചേരി സ്വദേശി സനൂബ് എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇന്നലെ രാവിലെ മുതല്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാര്‍, ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ സുരേഷ്‌കുമാര്‍ തുടങ്ങിയവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it