Kottayam Local

ഫേസ്ബുക്ക് പോസ്റ്റ്: ബസ് സ്റ്റാന്റും വിശ്രമകേന്ദ്രവും വൃത്തിയായി

എരുമേലി: ഫേസ് ബുക്കില്‍ ഒരാള്‍ തന്റെ അനുഭവം വിവരിച്ചപ്പോഴാണ് എരുമേലിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച വെയ്റ്റങ് ഷെഡിന്റെ ദുരവസ്ഥ പലരുടെയും കണ്ണുകളിലുടക്കിയത്. പിന്നെ താമസമുണ്ടായില്ല. പബ്ലിസിറ്റിയോ കൊട്ടിഘോഷിക്കലോ ഇല്ലാതെ എത്തിയ അവര്‍ ആ കാത്തിരിപ്പ് കേന്ദ്രം മനോഹരമാക്കി മടങ്ങി.
അതേസമയം ഫേസ് ബുക്ക് വഴി വെയ്റ്റിങ് ഷെഡിന്റെ ദുരവസ്ഥ വിവരിച്ചയാള്‍ മറ്റൊരു സേവനവഴിയില്‍ മുഴുകുകയായിരുന്നു. വൈകീട്ട് സ്വകാര്യ ബസ് സ്റ്റാന്റ് വിജനമായപ്പോള്‍ ചൂലും കുട്ടയുമായി വന്ന് സുഹൃത്തുക്കളെയും കൂട്ടി വ്യാപാര സമുച്ചയത്തിലെ ചപ്പും ചവറും മേല്‍ക്കൂരയിലെ മാറാലകളും തൂത്ത് വാരി വൃത്തിയാക്കുകയായിരുന്നു ഇയാള്‍. സാമൂഹ്യ സേവനത്തിന്റെ ഈ നല്ല മാതൃക ആദ്യം അരങ്ങേറിയത് കൊരട്ടി ഇളപ്പുങ്കല്‍ ജങ്ഷനിലെ റോട്ടറി ക്ലബ്ബ് വക വെയ്റ്റിങ് ഷെഡിലായിരുന്നു.
പൊന്തക്കാടുകള്‍ വളര്‍ന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായ സ്ഥിതിയിലായിരുന്നു വെയ്റ്റിങ് ഷെഡ്. മഴയത്ത് ഇവിടെ കയറിയ ഒരു വ്യാപാരിയാണ് വെയ്റ്റിങ് ഷെഡിലേക്ക് യാത്രക്കാര്‍ കയറാന്‍ ഭയക്കുകയാണെന്ന് ചിത്രങ്ങള്‍ സഹിതം ഫേസ് ബുക്കിലൂടെ അറിയിച്ചത്. പരേതനായ ചെമ്പകത്തുങ്കല്‍ ജോബുകുട്ടി മുന്‍കൈയ്യെടുത്ത് റോട്ടറി ക്ലബ്ബ് ആണ് അതിമനോഹരമായ കെട്ടിടം വെയ്റ്റങ് ഷെഡിനായി നിര്‍മിച്ചത്.
പൊന്തക്കാടുകള്‍ വളര്‍ന്ന് ശോചനീയ സ്ഥിതിയിലായതിനൊപ്പം സമീപത്തെ വഴിവിളക്കും പ്രവര്‍ത്തന രഹിതമായി. ഇത് സാമൂഹ്യ വിരുദ്ധര്‍ക്ക് തങ്ങാനുള്ള അവസരമൊരുക്കി. രാത്രിയില്‍ മദ്യപാനികള്‍  തമ്പടിക്കാനെത്തും. മദ്യപിച്ച് ലക്ക് കെട്ടവര്‍ പകല്‍ ഇവിടെ കിടക്കുന്നതും പതിവായി. തെരുവ് നായ ശല്യവും ആയതോടെ യാത്രക്കാര്‍ വെയ്റ്റിങ് ഷെഡില്‍ കയറാതെയായി. ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിഞ്ഞ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ എത്തി കാടുകള്‍ വെട്ടിനീക്കി ശുചീകരണം നടത്തി.
പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ പഞ്ചായത്ത് വക വ്യാപാര സമുച്ചയത്തില്‍ ചിലന്തി വലകളും മാറാലകളും നിറഞ്ഞിട്ട് നാളുകളായി. പൊതു ശുചീകരണം നടത്തിയത് ഏറെ  ശ്രദ്ധേയമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it