ഫെര്‍ണാണ്ടോ ടോറസ് ജാപ്പാനീസ് ക്ലബ്ബില്‍
BY vishnu vis10 July 2018 6:27 PM GMT
X
vishnu vis10 July 2018 6:27 PM GMT
മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് ജാപ്പാനീസ് ക്ലബ്ബായ സഗാന്‍ ടോടുവുമായി കരാറിലെത്തി. സ്പാനിഷ് താരമായ ടോറസ് 2001ലാണ് ആദ്യമായി അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. പിന്നീട് 2007ല്‍ ലിവര്‍പൂളിലേക്കെത്തിയ ടോറസ് മിന്നും പ്രകടനത്തോടെ കാല്പന്ത് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ലിവര്‍പൂളിനായി 107 മല്‍സരങ്ങളില്‍ നിന്ന് 67 ഗോളുകളാണ് ടോറസ് അടിച്ചെടുത്തത്. പിന്നീട് 2015ല്‍ അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയെങ്കിലും വേണ്ടത്ര അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. സ്പെയിന് വേണ്ടി 110 മല്‍സരങ്ങളില്‍ നിന്ന് 38 ഗോളുകളും ടോറസ് സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ടീം സഹതാരമായ ഇനിയസ്റ്റയും ബാഴ്സലോണ വിട്ട് ജാപ്പാനിസ് ക്ലബ്ബിലേക്ക് കൂടുമാറിയിരുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT