Flash News

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ് : മൂന്നാംദിനം 3 പെണ്‍ മെഡലുകള്‍



സോജന്‍  ഫിലിപ്പ്

പാട്യാല: 21ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മൂന്നാംദിനം കേരളത്തിന് മൂന്ന് മെഡല്‍. ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ നേടിയത് പെണ്‍കുട്ടികളാണ്. ട്രിപ്പിള്‍ ജംപില്‍ വി ഷീനയാണ് കേരളത്തിന് സുവര്‍ണ നേട്ടം സമ്മാനിച്ചത്. 13.31 മീറ്റര്‍ ദൂരം ചാടിയാണ് ഷീന സ്വര്‍ണം കൈക്കലാക്കിയത്. പോള്‍വാള്‍ട്ടില്‍ കെ സി ദിജ വെള്ളി നേടിയപ്പോള്‍ ഇതേ ഇനത്തില്‍ തന്നെ മരിയ ജെയ്‌സന്‍ വെങ്കലം സ്വന്തമാക്കി. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് മരിയ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മീറ്റ് ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it