Flash News

ഫെഡറല്‍ ബാങ്കില്‍ ഇന്ന് അഖിലേന്ത്യാ പണിമുടക്ക്



തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്റെയും ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നു രാജ്യവ്യാപകമായി പ്രതിഷേധ പണിമുടക്ക് നടത്തും. നിലവിലുള്ള വ്യവസായാധിഷ്ഠിതമായ സേവന-വേതന വ്യവസ്ഥകള്‍ കാറ്റില്‍പറത്തിക്കൊണ്ട് ഒരുവിഭാഗം ഓഫിസര്‍മാര്‍ക്ക് കോസ്റ്റ് ടു കമ്പനി എന്ന ഓമനപ്പേരില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത് ബാങ്കിലെ തൊഴില്‍ബന്ധങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിനെ ഒരു പുതുതലമുറ ബാങ്കാക്കി മാറ്റി ഇടപാടുകാരില്‍ നിന്ന് ഉയര്‍ന്ന സര്‍വീസ് ചാര്‍ജ് ഈടാക്കി സാധാരണ ജനവിഭാഗങ്ങള്‍ക്ക് ബാങ്കിനെ അപ്രാപ്യമാക്കുന്നതിനും ബാങ്കിന്റെ ഉന്നതശ്രേണിയില്‍ വളരെ ഉയര്‍ന്ന പ്രതിഫലം നല്‍കി പുറംനിയമനം നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആസൂത്രിത നീക്കങ്ങളെന്നും ഭാരവാഹികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it