Kottayam Local

ഫെഡറല്‍ ബാങ്കിന് ഈരാറ്റുപേട്ടയോട് അവഗണനയെന്ന് ആക്ഷേപം



ഈരാറ്റുപേട്ട: വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ ഫെഡറല്‍ ബാങ്ക് ഈരാറ്റുപേട്ട ശാഖ കണ്ടെത്താന്‍ കഴിയാത്തത് ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ക്യാഷ് ലെസ് പണമിടപാട് പ്രോല്‍സാഹിപ്പിക്കണമെന്ന് പറയുമ്പോഴും അധികാരികള്‍ക്ക് ഒരു നാടിനോടുള്ള അവഗണന മാറാത്തതില്‍ പ്രതിഷേധം ശക്തമാണ്. നിരവധി തവണ മാധ്യമങ്ങളടക്കം വിഷയം ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ പുലര്‍ത്തുന്ന അവഗണന തുടരുകയാണ്. ജില്ലയില്‍ ഫെഡറല്‍ ബാങ്കിന് 57 ശാഖകളുള്ളതായാണ് വെബ്‌സൈറ്റ് പറയുന്നത്. എന്നാല്‍ സിറ്റിയുടെ പേരില്ലാത്ത് ഈരാറ്റുപേട്ട നഗരസഭയ്ക്കുള്ളിലെ ബാങ്കിന് മാത്രം. നാലു വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജില്ലയുടെ പേരാണ് സിറ്റിയുടെ പേരായി വരുന്നതെന്നും. പോസ്‌റ്റോഫിസിന്റെ പേരാണെന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തൊട്ടുടത്ത ശാഖയായ പാലാ കൊട്ടാരമറ്റം ശാഖ അരുണാപുരം പോസ്റ്റോഫിസിന്റെ പരിധിയിലാണ്. എന്നാല്‍ അവിടെ സിറ്റിയുടെ പേര് പാലായാണ്. ബ്രാഞ്ചിന്റെ പേരു കൊട്ടാരമറ്റവും. അഡ്രസില്‍ അരുണാപുരം ഇല്ല. ചങ്ങനാശ്ശേരിക്കു സമീപം തെങ്ങണ ബ്രാഞ്ചിനും  ഈ പൊരുത്തക്കേട് കാണാം.  കോട്ടയം നഗരത്തില്‍ ഏഴു ശാഖകളുണ്ട്. ഇവയ്‌ക്കെല്ലാം ശാഖ പേരിനോടൊപ്പം സിറ്റിയുടെ പേര് ചേര്‍ത്തിട്ടുണ്ട്. പാലാ നഗരസഭയില്‍ രണ്ട് ബ്രാഞ്ചുകളുണ്ട്. രണ്ടിനും സിറ്റിയായ പാലായുടെ പേര് അഡ്രസിലുണ്ട്. കളത്തിപ്പടി ബ്രാഞ്ചിനു വടവാതൂര്‍ സിറ്റി പേരുണ്ട്. എന്നാല്‍  നഗരസഭയായ ഈരാറ്റുപേട്ടയിലെ ശാഖയ്ക്ക് ബ്രാഞ്ച് പേരായ അരുവിത്തുറ മാത്രം. സിറ്റിയും ജില്ലയും കോട്ടയം എന്നാണുള്ളത്. ഈരാറ്റുപേട്ട നഗരസഭ പരിധിക്കുള്ളിലെ പ്രദേശമാണ് അരുവിത്തുറ എന്നറിവില്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഈരാറ്റുപേട്ട ശാഖയും ഐഎഫ്എസ് കോഡും തിരയാന്‍ കഴിയാതെ വരുന്നതിന് ഇത് ഇടയാക്കും. വളരെ ചെറിയ ഗ്രാമ പ്രദേശത്തെ ശാഖകള്‍ക്ക് പോലും ബ്രാഞ്ച് പേരും സിറ്റിയുടെ പേരും വ്യക്തമായി അഡ്രസില്‍ ചേര്‍ക്കുമ്പോള്‍  ജില്ലയിലെ വാണിജ്യ കേന്ദ്രവും പ്രധാന നഗരസഭയുമായ ഈരാറ്റുപേട്ടയെ അഡ്രസില്‍ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രദേശത്തെ ബാങ്കിന്റെ ഇടപാടുകാരും നാട്ടുകാരും പലതവണ ബാങ്ക് ഉദ്യോഗസ്ഥരോട് പരാതി ഉന്നയിച്ചുട്ടുണ്ട്. എന്നാല്‍ ഈ വിഷയം അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it