Pathanamthitta local

ഫുട്പാത്തിലെ കച്ചവടം: കാല്‍നടക്കാരുടെ യാത്ര അപകട മുനമ്പിലൂടെ

പത്തനംതിട്ട: നഗരത്തിലെ ഫുട്പാത്തുകള്‍ കൈയേറി വഴിവാണിഭം പൊടിപൊടിക്കുന്നതോടെ കാല്‍നടയാത്രക്കാര്‍ നടക്കുന്നത് തിരക്കുള്ള റോഡില്‍ അപകട ഭീഷണിയുമായി. കാല്‍നടയാത്രക്കാരുടെ ദുരിതം അധികാരികളുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടും നിസംഗത പുലര്‍ത്തുന്നതായി പരാതി. അബാന്‍ ജംഗ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരേയും അവിടെ നിന്നും ജനറല്‍ ആശുപത്രി ജംഗ്ഷന്‍വരെയുമാണ് ഫുട്പാത്തുകള്‍ കൈയ്യേറി വഴിവാണിഭക്കാര്‍ കച്ചവടം നടത്തുന്നത്. പുതിയ സ്വകാര്യ ബസ്സ് സ്റ്റാന്‍ഡ് തൊട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കുള്ള ഫുട്പാത്താണെങ്കില്‍ കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ഫുട്പാത്തില്‍ നിന്നിറങ്ങി റോഡരികിലൂടെ യാത്ര ചെയ്യാമെന്ന് വിചാരിച്ചാല്‍ അതും നടക്കില്ല. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലൂടെയുള്ള കച്ചവടമാണ് പൊടിക്കുന്നത്. ഏറെ തിരക്ക് പിടിച്ച റോഡിലൂടെ ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
പച്ചക്കറി, പഴവര്‍ഗങ്ങള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ലോട്ടറി കച്ചവടക്കാര്‍ തുടങ്ങിയ ഒട്ടുമിക്ക എല്ലാ കച്ചവടക്കാരും ഫുട്പാത്ത് കൈയ്യേറിയിട്ടുണ്ട്. പല കടകളിലേയും സാധന സാമുഗ്രികളും ഫുട്പാത്തിലേക്കിറക്കി വെച്ചിരിക്കുന്നതിനാലാണ് കാല്‍നട യാത്രക്കാര്‍ക്ക് റോഡിലിറങ്ങി സഞ്ചരിക്കേണ്ടി വരുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും റോഡിലേക്കിറക്കിവച്ച നിലയിലാണ്. റോഡരികില്‍ നിയമം തെറ്റിച്ച് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. തന്നെയുമല്ല ഫുട്പാത്തുകളില്‍ സ്‌കൂട്ടറുകളും ബൈക്കുകളും പാര്‍ക്കു ചെയ്യുന്നതുണ്ട്. നഗരസഭ വഴിവാണിഭക്കാരെ ഒഴിപ്പിക്കുന്നെങ്കില്‍ അവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it